Wednesday, December 21, 2016

Obesity - General medicine - Indian medical tourism

അമിതവണ്ണം

ശരീരത്തിൽ കൊഴുപ്പിന്റെ  അളവ് കൂടുന്നതുകൊണ്ടുണ്ടാകുന്ന ഒരു രോഗാതുര അവസ്ഥയാണ് പൊണ്ണത്തടി. ഇത് ശരീഅ ഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുകയും ശരീര സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം  തുടങ്ങിയ  രോഗങ്ങൾ അമിതവണ്ണമുള്ളവരിൽ സാധാരണയായി കാണപ്പെടുന്നു. അമിത ശരീരഭാരം മികച്ച ചികിത്സ അടിയന്തിരമായി ആവശ്യമുള്ള ഒരു പ്രശ്നമാണെന്നും ചികിത്സ താമസിക്കുംതോറും ഗൗരവമായ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കും എന്നതും ഒരു പരമാർത്ഥം ആണ്.
രോഗകാരണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ സ്വാധീനം, പരുമാറ്റ പ്രശനങ്ങൾ എന്നിവ ശരീര ഭാരം ക്രമാതീതമായി  വർധിപ്പിക്കുന് കാരണമായിട്ടുണ്ടാകാമെങ്കിലും, ഒരാളുടെ ശരീരത്തിലേക്ക് ആഹാരം വഴി കടന്നുവരുന്ന ഊർജ്ജത്തിൻറെ  കലോറി  മൂല്യവും ശരീരം ദൈനന്ദന പ്രവർത്തനം വഴി ഉരുക്കിക്കളയുന്ന കലോറി മൂല്യവും തമ്മിലുള്ള വ്യത്യാസം ആണ് അമിത ശരീര ഭാരതത്തിനു കാരണമാകുന്ന കൊഴുപ്പ് ശരീരത്തിൽ സൃഷ്ടിക്കുന്നുന്നതെന്നെ അടിസ്ഥാന പ്രമാണം ആദ്യമേ തന്നെ മനസ്സിലാക്കി വെക്കുന്നതു നല്ലതാണ്.
നിഷ്ക്രിയത്വ  സ്വഭാവം: ഉത്സാഹമില്ലാതെ നിഷ്ക്രിയത്വ  സ്വഭാവം പ്രകടിപ്പിക്കുന്ന ഒരാൾ തന്റെ  ഓരു  ശരാശരി ദിവസത്തിൽ  വളരെ ക്കുറഞ്ഞ ഊർജ്ജം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളു. അതുവഴി തന്റെ ശരീരത്തിൽ കൂടുതൽ എനർജി കലോറികൾ അടിഞ്ഞുകൂടുകയും അത് പിന്നീട് അമിത ഭാരം ആയി മാറുകയും ചെയ്യുന്നു.
അനാരോഗ്യ പരമായ ഭക്ഷണ ശീലങ്ങൾ: അധികം കലോറി അടങ്ങിയിരിക്കുന്ന ബിരിയാണി, മധുരമുള്ള, കൊക്കോ കോള  പോലെയുള്ള പാനീയങ്ങൾ, ബേക്കറി വിഭവങ്ങൾ എന്നിവ കഴിക്കുന്ന ശീലം അമിതഭാരം ഉണ്ടാകുന്നതിനു കാരണമാകും
രോഗലക്ഷണങ്ങൾ: 
അമിത ഭാരം ഒരു മനുഷ്യന് ഉണ്ടോ എന്ന് പരിശോധിച്ചറിയുവാൻ ബി. എം.. ഇൻഡക്സ് ആണ് ഉപയോഗിക്കുനന്തു. ഒരു മനുഷ്യൻറെ കിലോഗ്രാമില്ല്ലാ തൂക്കത്തെ മീറ്ററിലുള്ള അദ്ധേഹത്തിൻറെ ഉയരത്തിൻറെ വർഗംകൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ് ബി. എം.. ഇൻഡക്സ്.
ഒരാളുടെ ബി. എം.ഐ. ഇൻഡക്സ്. 30 ൽ കൂടുതലാകുമ്പോൾ അയാൾ അമിത ശരീര ഭാരം ഉള്ള ആളായി കണക്കാക്കപ്പെടുന്നു.  ബി. എം.ഐ. ഇൻഡക്സ് 30 മുതൽ 35 വരെ ഉള്ളവരെ ക്ലാസ് 1 ആയും ഇൻഡക്സ് 35  മുതൽ 40  വരെ ഉള്ളവരെ ക്ലാസ് 2  ആയും ബി. എം.ഐ. ഇൻഡക്സ് 40 നു മുകളിൽ ഉള്ളവരെ ക്ലാസ് 3   ആയും കണക്കാക്കപ്പെടുന്നു. ക്‌ളാസ് 3 ലുള്ളവരെ അതീവ ഗുരുതരാവസ്ഥയിലുള്ളവരായി കണക്കാക്കപ്പെടുന്നു.
അമിത ശരീര ഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ
പാരമ്പര്യം: ഒരു മനുഷ്യൻറെ ശരീരത്തിന് അമിതവണ്ണം ഉണ്ടാകുന്നതിനു പാരമ്പര്യമായ കാരണങ്ങൾ ധാരാളം ഉണ്ടാകാം. കൂടാതെ ഒരു മനുഷ്യന്റെ ശരീരത്തിലെ എനർജിയുടെ ഉപയോഗവും എനർജിയുടെ കൊഴുപ്പ് രൂപത്തിലുലാ ശേഖരണവും സംബന്ധമായ കാര്യങ്ങളും നിയന്ത്രിക്കുന്നതിൽ പാരമ്പര്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ഉള്ളത്.
കുടുംബത്തിൻറെ ജീവിത ശൈലി: ഒരേ കുടുംബത്തിൽ തന്നെ ഒന്നിലേറെ പേർ അമിതവണ്ണമുള്ളവരായി കാണപ്പെടാറുണ്ട്  ഇത് പാരമ്പര്യാധിഷ്ഠിത കാരണങ്ങളാൽ മാത്രമല്ല എന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുമ്പത്തിൻറെ  ജീവിത ശൈലിയാണ് ഇതിനു കാരണമായി കണക്കാക്കപ്പെടുന്നത്.
അനാരോഗ്യകരമായ ഭക്ഷണം: പഴ വര്ഗങ്ങളോ പച്ചക്കറികളോ ഉൾപ്പെടാത്തതും കലോറി മൂല്യം കൂടുതൽ ഉള്ളതുമായ ഭക്ഷണം അനാരോഗ്യകരമായ പരിഗണിക്കപ്പെടുന്നു.
നിഷ്ക്രിയത്വം: നിത്യജീവിതത്തിലെ പ്രവർത്തനങ്ങളിൽ പോലും താൽപര്യം കാണിക്കാതെ നിഷ്ക്രിയനായി ജീവിക്കുന്ന ഒരാൾ സ്വാഭാവികമായും അമിത വണ്ണത്തിന് അടിമയാകും എന്നത് സംശയമില്ലാത്ത കാര്യമാണ്.
വൈദ്യ ശാസ്ത്ര പരമായ കാരണങ്ങൾ: കാഷിങ്സ് സിൻഡ്രോംപ്രെഡർ വില്ലി സിൻഡ്രോം എന്നീ രോഗങ്ങൾ അമിത വന്നതിനു കാരണമാകാറുണ്ട്.
ചില മരുന്നുകൾ: വിഷാദ രോഗത്തിനുള്ള മരുന്നുകൾ, പ്രമേഹ രോഗത്തിനുള്ള മരുന്നുകൾ, സ്റ്റീരിയോയിഡ്സ് മുതലായവ അമിത വണ്ണത്തിന് കാരണമാകാറുണ്ട്.
സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങൾ: വ്യായാമ ചെയ്യാനുള്ള ജിമ്മുകളുടെ അഭാവം, അശാസ്ത്രീയമായ  പാചകം, ഗുണമേന്മയേറിയ ഭക്ഷണം വാങ്ങിക്കുകവാനുള്ള സാമ്പത്തീക ബുദ്ധിമുട്ടുകൾ എന്നിങ്ങനെയുള്ള സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളും അമിത വണ്ണം ഉണ്ടാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാറുണ്ട്.
ഗര്ഭധാരണം: സ്ത്രീകൾക്ക് ഗര്ഭധാരണ കാലത്തു വണ്ണം വെക്കുക എന്നത് ഒരു സ്വാഭാവിക കാര്യം മാത്രമാണ്അ. എന്നാൽ ചില സ്ത്രീകളിൽ പ്രസവത്തിനു ശേഷവും അമിതവണ്ണം നിലനിൽക്കുന്നതായി കണ്ടു വരുന്നു.

പുകവലി നിർത്തൽ: പുകവലി നിർത്തുന്നവരിൽ അതിൻറെ പാർശ്വഫലമായി അമിതവണ്ണമുണ്ടാകാറുണ്ട്. എന്നാൽ പുകവലി നിർത്തുമ്പോൾ ആരോഗ്യ പരിപാലനത്തിൽ  ഉണ്ടാകുന്ന ഉണർവ് അമിതവണ്ണത്തിന് പ്രാധാന്യം കുറക്കുന്നു.
( ഈ ലേഖനം അപൂർണ്ണമാണ്‌. ഉടനെപൂർണമാക്കുന്നതാണ്. സദയം ക്ഷമിക്കുക  )

No comments:

Post a Comment